Thursday, March 29, 2007

അധ്യായം#1 ഒരു പ്രണയം

5 വര്‍ഷം നീണ്ട കലാലയ ജീവിതം എന്നെ ഒരു സാഹിത്യാ‍സ്വാദകനാക്കി.

എതെങ്കിലും ഒരുത്തിയോടു പ്രണയം തുടങ്ങിയാല്‍ എതൊരുത്തനും കഥയും കവിതയുമൊക്കെ എഴുതാന്‍ കഴിയുമെന്നു ഞാന്‍ മനസ്സിലാക്കിയത് ആപ്പോഴാണ്. ആ‍ ബലത്തില്‍ തോന്നിയതൊക്കെ എഴുതിക്കൂട്ടി ഒരു 'കുഞ്ഞു കവി' എന്ന ഖ്യാതി ഞാ‍ന്‍ നേടിയെടുത്തു. ഒറ്റ രാത്രികൊണ്ട് 16 വരി കവിത എഴുതി കോളേജ് മാഗസിനില്‍ അച്ചടിപ്പിച്ച് ഞാ‍ന്‍ എന്റെ കൂട്ടുകാരെയും - എന്തിനേറെ, ഈ എന്നെത്തന്നെയും- അമ്പരപ്പിച്ചു.


പവര്‍കട്ടിനേയും നിലാവിനെയും നക്ഷത്രങ്ങളേയും ഒക്കെ ഞാ‍ന്‍ സ്നേഹിക്കാന്‍ തുടങ്ങി. കുറ്റാകൂരിരുട്ടില്‍ മുറ്റത്തെ അരമതിലില്‍ കിടന്നു കൊണ്ട് ആകാശത്തേക്കു നോക്കി നക്ഷത്രമെണ്ണി, സ്വപ്നങ്ങള്‍ കണ്ടു. ഒരു മഴ കൊണ്ടാല്‍ പനി പിടിക്കുമായിരുന്ന ഞാന്‍ അതേ മഴയെ നോക്കി കഥയെഴുതി, കവിതയെഴുതി.

എന്റെ പ്രണയം എല്ലാവരും ഒരു അങ്ങാടിപ്പാട്ടു പോലെ പാടിപ്പറഞ്ഞു നടന്നു. പക്ഷെ ആ പെണ്‍കുട്ടി മാത്രം സംഭവം ഒന്നും അറിഞ്ഞില്ല. (അവളുടെ പേര് ഞാന്‍ ഇവിടെ പറയുന്നില്ല. അത് അവളുടെ ഭാവി ഓര്‍ത്തിട്ടല്ല, പകരം,എന്റെ തടി കേടായാലോ എന്നു പേടിച്ചാണ്.)

എനിക്ക് പറയാനുള്ള ആമ്പിയര്‍ ഇല്ല എന്നു പറഞ്ഞു കളിയാക്കിയ കൂട്ടുകാര്‍ക്ക് ഒരു തിരിച്ചടി കൊടുത്തുകൊണ്ട് മൂന്നാം വര്‍ഷം ഞാനതവളോടു തുറന്നുപറഞ്ഞു. “ യ്യോ!! പ്രേമിച്ചാല്‍ എന്റെ അമ്മാവന്‍മാര്‍ എന്നെ വഴക്കുപറയും..” എന്നും പറഞ്ഞ് അവള്‍ തടി തപ്പി. “അവരോടു പോയി പണി നോ‍ക്കാന്‍ പറ” എന്നു ഞാന്‍ പറഞ്ഞു നോക്കിയെങ്കിലും ഫലമുണ്ടായില്ല.

അവളുടെ പേരില്‍ കുത്തിക്കുറിച്ച കറുത്ത അക്ഷരങ്ങളെ വിട്ട് രാത്രിയുടെ അഗാധതയില്‍ നക്ഷത്രങ്ങള്‍ ചിതറിയ ആകാശത്തിനു കീഴെ കറുത്തവാവിന്‍റെ മൂകതയില്‍ ഞാന്‍ തേരാ പാരാ നടന്നു. അതുവരെ എന്നെ സന്തോഷിപ്പിച്ച അക്ഷരങ്ങള്‍ അപ്പോള്‍ എന്നെ നൊക്കി പല്ലിളിച്ചു.അവ രക്തദാഹികളായി എന്റെ മുന്നില്‍ ഉറഞ്ഞു തുള്ളി.

അതേ സമയം, അവളുടെ നിഷ്കളങ്കതയേയും അച്ചടക്കത്തേയും കുറിച്ചോര്‍ത്തപ്പോള്‍ എനിക്ക് അഭിമാനം തോന്നി.അങ്ങനെ ഞാന്‍ ആ ദുഖം മറക്കാന്‍ ശ്രമിച്ചു.പക്ഷെ മനസ്സിലെ തീ അണയ്ക്കുക എളുപ്പമായിരുന്നില്ല.


ഒടുവില്‍, കോളേജിലെ അവസാനനാളില്‍ കാമുകന്റെ തോളില്‍ കൈയിട്ട് നടന്നു നീങ്ങുമ്പോള്‍ എന്നെ തിരിഞ്ഞു നോക്കി ഒരു നിമിഷം അവള്‍ മനോഹരമായി ഒന്നു പുഞ്ചിരിച്ചു.അവള്‍ എന്നോടു എന്തോ പറയുന്നതായി തോന്നി. ഞാന്‍ ശ്രദ്ധിച്ചു :


“ പറ്റിച്ചേ!!!!!!”




17 comments:

Unknown said... Reply To This Comment

enda mashe ithu.... akke senti anallo??? ithu sarikkum nadannathano??? njanjulinum seelkaramo???? daivame... kalikalam ennalathe endu parayan......

കുട്ടിച്ചാത്തന്‍ said... Reply To This Comment

ബാംഗ്ലൂര്‍ ബ്ലോഗേര്‍സില്‍ ചേരാന്‍ sreejithk2000@gmail.com ഇല്‍ ഒരു മെയില്‍ അയക്കൂ

ബൂലോഗത്തേക്കു സ്വാഗതം...(പറയാന്‍ ഇത്തിരി വൈകിയെങ്കിലും...:)

Sethunath UN said... Reply To This Comment

സതീശന്‍ കൊച്ചാട്ടാ..
ഹരിപ്പാടന്‍ സ്റ്റൈലില്‍ത്തന്നെ വിളിയ്ക്കട്ടെ.
കൊള്ളാം കേട്ടോ.
എന്താ എഴുതാത്തത്? ഒരുപാടെഴുതൂ.
വെല്യ മടിയാ. ഇല്യോ?

മിന്നാമിനുങ്ങുകള്‍ //സജി.!! said... Reply To This Comment

നന്നായിരിക്കുന്നു മാഷെ നല്ല ബ്ലോഗുകള്‍ ബൂലോകം അറിയാന്‍ വൈകുന്നു എന്നതാണ് തീര്‍ത്തൂം സത്യം..
പ്രണയം അതിനെ വ്യാകരണങ്ങാള്‍ പലതാണല്ലൊ മാഷെ..
കലാലയ ജീവിതത്തില്‍ ഇതുപോലെ ഞാനും ഒന്നു കുറിച്ചിട്ടുണ്ട് സമയം കിട്ടിയാന്‍ ഒന്നു നോക്കുകാ.

ദാ ഇവിടെ ഓര്‍മക്കുറിപ്പുകള്‍

ഹരിയണ്ണന്‍@Hariyannan said... Reply To This Comment

പ്രണയത്തിന്റെ ഒന്നാമദ്ധ്യായം നന്നായിട്ടുണ്ട്...
ഇനിയും വീഴട്ടെ ഇത്തരം മഴച്ചിന്തുകള്‍!!

Satheesh Haripad said... Reply To This Comment

ഹരിയണ്ണന്‍,സജി,കുട്ടിച്ചാത്തന്‍,നിഷ്കളങ്കന്‍:
ഈയുള്ളവന്റെ ഈ കൊച്ചു ബ്ലോഗ് സന്ദര്‍‌ശിക്കാനും കമന്റിടാനും തോന്നിയ വലിയ മനസ്സിന് നന്ദി...

Sharu (Ansha Muneer) said... Reply To This Comment

നല്ല ശൈലിയില്‍ എഴുതിയിരിക്കുന്നു.... മനോഹരമായിട്ടുണ്ട്. തുടരുക..

Satheesh Haripad said... Reply To This Comment

വളരെ നന്ദി ഷാരു..

നിരക്ഷരൻ said... Reply To This Comment

എഴുത്ത് നന്നായിരിക്കുന്നു. കൂടുതല്‍ എഴുതൂ. സമയമില്ല, നൈറ്റ് ഡ്യൂട്ടിയാണ് എന്നൊന്നും പറഞ്ഞ് ഒഴിഞ്ഞ് മാറാന്‍ നോക്കണ്ട.

Doney said... Reply To This Comment

കൊള്ളാം..എന്റെ മൂന്നാമതൊരാള്‍ എന്ന മിനിക്കഥയുടെയും അന്ത്യം ഇങ്ങനെ തന്നെ..

Satheesh Haripad said... Reply To This Comment

ഫോട്ടോ ബ്ലോഗില്‍ കുറച്ച് കൂടുതല്‍ ശ്രദ്ധ കൊടുത്തതിനാലാണ് ഇവിടെ ഒരു delay.

കമന്റുകള്‍ക്കും പ്രോല്‍സാഹനങ്ങള്‍ക്കും എല്ലാവര്‍‌ക്കും നന്ദി.

Friends 4 Ever said... Reply To This Comment

മനസ്സില്‍ നിന്നും പിരിഞ്ഞു പോകുന്ന പ്രണയത്തെ ആണ് എന്‍റെ സുഹൃത്ത്‌ ഇവിടെ പറഞ്ഞു വെയ്ക്കുന്നത് .... നല്ല പ്രണയങ്ങള്‍ ഒരിക്കലും അസ്തമിക്കുന്നില്ല ... അവ പുലരാന്‍ വൈകുന്ന രാത്രി പോലെ നീളുന്നു.... മാനത്ത് വിരിയുന്ന നക്ഷത്രങ്ങളെ നോക്കി അറിയാതെ രണ്ടു വരി കുറിച്ചാല്‍ മനസ്സില്‍ പ്രണയം വിരിഞ്ഞു എന്ന് സാരം ഇന്ന് നാം കാണുന്ന പ്രണയത്തില്‍ പകുതിയും കപടം ആണ് ... കപട പ്രണയത്തില്‍ കവിത ഇല്ല സംഗീതം ഇല്ല.... കലാലയ ജീവിതത്തില്‍ നിന്നും യൌവനത്തിന്റെ പടികളില്‍ എത്തി നില്‍ക്കുന്ന എന്‍റെ സുഹൃത്തിനോട് എനിക്ക് പറയുവാനുള്ളത് ഒന്ന് മാത്രം.... പ്രണയത്തിന്റെ മധുരം ഒന്ന് നുകരൂ ഒരിക്കല്‍ കൂടി നക്ഷത്രങ്ങളും നിലാവും കവിതകളായി പിറക്കട്ടെ .... പ്രണയം അതിന്റെ പരിപൂര്‍ണതയില്‍ ആകട്ടെ..... പ്രണയവും അതിന്റെ സുഖങ്ങളും നൊമ്പരങ്ങളും മനസ്സില്‍ സുക്ഷിക്കുന്ന ഒരു നല്ല സുഹൃത്ത്‌ ........................

Unknown said... Reply To This Comment

ohh....sir, ithonnum njaan arinjathe illa tto...!!! ithu kollam..vicharichathilum gambheeram....iyyal oru kaviyum aanno.....???
" people who luv nature n poems...can only understand and feel the beauty of colors..."

keep writing..!!

Anonymous said... Reply To This Comment

കൊള്ളാം..

Satheesh Haripad said... Reply To This Comment

Friends 4 Ever , aasha , meera prasannan..നന്ദി

anju minesh said... Reply To This Comment

kollallo

lekshmi. lachu said... Reply To This Comment

കൊള്ളാം..നഷ്ടം പ്രണയം അതെന്നും മാധുര്യം ഏറും..
പലരും എഴുതി യ്ഹുടങ്ങുന്നത് ,ഒന്നുകില്‍ പ്രണയം,
അല്ലെങ്കില്‍ പ്രണയ നഷ്ടത്തില്‍ ആകും.
നല്ല എഴുത്ത്..തുടരുക..