Monday, September 24, 2007

"അവിടെ വച്ച് ഞാന്‍ നിനക്കെന്റെ പ്രേമം തരും.."

പത്മരാജന്‍ ടച്ചുള്ള ഒരു മനോഹര പ്രണയരം‌ഗം.നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന ചിത്രത്തില്‍ നിന്നും.
ഒപ്പം സ്വര്‍ണ്ണത്തിന് സുഗന്ധം പോലെ ജോണ്‍സണ്‍ മാഷിന്റെ മനോഹരമായ പശ്ചാത്തല സംഗീതവും.

ഒന്നു കേട്ടുനോക്കൂ....

Namukku Paarkaan-Solomon Bible

10 comments:

സഹയാത്രികന്‍ said... Reply To This Comment

നന്നായി മാഷേ...

തൂവാനത്തുമ്പികള്‍ എന്ന ചിത്രത്തിലും ജോണ്‍സണ്‍ മാഷിന്റെ ഒരു മനോഹര സംഗീതം ഉണ്ട്... ഈ ചിത്രത്തിന്റെ(നമുക്ക് പാര്‍ക്കാന്‍....) ടൈറ്റില്‍ മൃൂസിക്കും ഇതുപോലെത്തന്നെയാണു... ഒന്നു നോക്കിക്കൊള്ളൂ

:)

Friendz4ever // സജി.!! said... Reply To This Comment

ശെരിയാ മാഷെ നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം.അതിരാവിലെ എഴുനേറ്റ് മുന്തിരിത്തോപ്പില്‍ എഴുനേറ്റ് മുന്തിരിവള്ളി തളിര്‍ത്ത് പൂവിടരുകയും മാദളനാരുകള്‍ പൂത്തുവോ എന്ന് നോക്കാം
എന്നിട്ട് മുല്ലപ്പൂവിന്റെ സുഗന്ധമുള്ള പുലരിയുടെ നറുമണം ഉതിര്‍ക്കാം
നന്നായിരിക്കുന്നു ഒരുപാടുനാളുകള്‍ക്ക് ശേഷം ഇത് കേട്ടപ്പോള്‍ എന്തൊ ഒരു സുഖം മഴയുടെ സഗീതം പോലെ അങ്ങകലെ നിലാവിലേയ്ക്ക് പ്രയാണം ചെയ്യുമ്പോലെ..

Satheesh Haripad said... Reply To This Comment

സഹയാത്രികന്‍, സജി:
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി....

നിരക്ഷരന്‍ said... Reply To This Comment

ഞാനിത് കേള്‍ക്കുന്നില്ല. പാട്ട് കഴിയുമ്പോള്‍ സിനിമ മുഴുവന്‍ കാണാതെ പറ്റില്ല എന്നാകും. പിന്നെ അത് കണ്ട് കഴിയുന്നതുവരെ ഉറക്കം നഷ്ടപ്പെടും. എന്റെ പ്രൊഫൈല്‍ കണ്ടാല്‍ ഇതിന്റെയൊക്കെ കാരണം മനസ്സിലാകും.

എന്തായാലും ഈ പോസ്റ്റിലൂടെ ആ സിനിമയെപ്പറ്റി ഓര്‍മ്മിപ്പിച്ചതിന് ഒരുപാട് നന്ദി.

MANIKANDAN [ മണികണ്ഠന്‍‌ ] said... Reply To This Comment

നമുക്കുപാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രം എനിക്കും വളരെ ഇഷ്ടപ്പെട്ടതു തന്നെയാണ്. ലാൽ, വിനീത്, ശാരി, തിലകൻ അങ്ങനെ എല്ലാവരും നന്നായിതന്നെ അഭിനയിച്ച ചിത്രം. പിന്നെ ബൈബിൾ മറിച്ചു നോക്കാത്തവരെ പോലും ബൈബിൾ വായിക്കാൻ പ്രേരിപ്പിച്ച ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ലാലും, ശാരിയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ തങ്ങളുടെ പ്രണയലേഖനങ്ങൾ വിനീതിന്റെ കഥാപാത്രത്തിലൂടെ കൈമാറിയിരുന്നത് ബൈബിൾ വാക്യങ്ങളിലൂടെ ആയിരുന്നല്ലോ.
“യരുശലേം പുത്രിമാരെ നിങ്ങൾ എന്റെ പ്രിയനെക്കണ്ടുവോ? കണ്ടുവെങ്കിൽ ഞാൻ പ്രണയവിവശയായിരിക്കുന്നു എന്നു നിങ്ങൾ അവനോടു പറയുക”

Satheesh Haripad said... Reply To This Comment

നിരക്ഷരന്‍ & മണികണ്ഠന്‍,
നന്ദി.

ജോണ്‍സണ്‍ മാഷിന്റെ സം‌ഗീതമാണ് (മറ്റെല്ലാ പദ്മരാജന്‍ ചിത്രങ്ങളേയും പോലെ) ഇവിടെ ആ ഒരു ഫീല്‍ ഉണ്ടാക്കിയിരിക്കുന്നത്. തൂവാനത്തുമ്പികളിലും എനിക്ക് വളരെയിഷ്ടപ്പെട്ട ചില സംഗീത സാന്ദ്രമായ നിമിഷങ്ങള്‍ ഉണ്ട്. അത് അടുത്ത പോസ്റ്റില്‍.

9847995577 said... Reply To This Comment

Download all bgm scores in hit malayalm

www .4shared .com/ dir/OHzBYlT8 /sharing .html

( Remove Spaces from the Web Adress )

Navas said... Reply To This Comment

oru dout..??? Thuvanathumpikal...aa filim nte musc aarannuu..?? enta arivil..Perumbavoor G. Raveendranath annu

Satheesh Haripad said... Reply To This Comment

അതെ അതിലെ പാട്ടുകള്‍ എല്ലാം ചെയ്തിരിക്കുന്നത് പെരുമ്പാവൂര്‍ തന്നെ ആണ്. പക്ഷെ പശ്ചാത്തല സംഗീതം ജോണ്സണ്‍ ആണ്.

lekshmi. lachu said... Reply To This Comment

ഇസിനിമയുടെ ടയിറ്റില്‍ സോന്ഗ് എനിക്കേറെ ഇഷ്ടം..
അതുപോലെ എനിക്കിഷ്ടമുള്ള കുറെ നല്ല പാടുകളില്‍
ഒന്നാണ് ഇതിലെ ആകാശമാകെ.....
“യരുശലേം പുത്രിമാരെ നിങ്ങൾ എന്റെ പ്രിയനെക്കണ്ടുവോ? കണ്ടുവെങ്കിൽ ഞാൻ പ്രണയവിവശയായിരിക്കുന്നു എന്നു നിങ്ങൾ അവനോടു പറയുക”